10 Jun 2024 16:49 IST
Share News :
വൈക്കം: കെപിഎംഎസ് 2509-ാം നമ്പർ ചെമ്പ് വൈപ്പാടമ്മേൽ ശാഖ കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും, വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി. പനച്ചാംതറ സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന സംഗമം കെ.പി.എം.എസ് സംസ്ഥാന കമ്മറ്റിയംഗം കെ .കെ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. SSLC, +2 പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡ് ദാനവും, പഠനോപകരണ വിതരണവും നടത്തി. പോലീസ് കോൺസ്റ്റബിൾ ടെസ്റ്റ് പാസായി ജോലിയിലേക്ക് പ്രവേശിക്കുന്ന അനീഷ്ബാബുവിനെ അനുമോദിച്ചു. ശാഖ പ്രസിഡന്റ് കുമാരിബേബി അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി വി.സി.ജയൻ മുഖ്യപ്രഭാഷണം നടത്തി, ജമീലഷാജു, മിനിസിബി, ശാഖ സെക്രട്ടറി പി.ബി.നീതു, ട്രഷറർ വി.സി.തങ്കച്ചൻ, കമ്മറ്റിയംഗങ്ങളായ മുരളി, മുകുന്ദൻ, ഹാരിഷ്, പി.ഡി.ശിവപ്രിയ, ആഷ്ബിൻഹാരിഷ്, ശ്രീരശ്മി.വി.എസ്, അനാമികസുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.