Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേവസ്ഥാനത്ത് കഥകിൻ്റെ അഴക്

04 Jun 2024 22:32 IST

- PEERMADE NEWS

Share News :


 തൃശ്ശൂർ. പെരിങ്ങോട്ടുകര ദേവസ്ഥാനം ശ്രീ വിഷ്ണുമായ ക്ഷേത്ര സന്നിധിയിൽ നടന്നു വരുന്ന മുൻ ദേവസ്ഥാനാ ധിപതി ദാമോദരസ്വാമികളുടെ 100-ാം ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി ശത ദിന ഭാരത നൃത്തോത്‌സവം 88-ാമത് ദിവസം പൂനെ സർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിനിയായ രാജശ്രീ ഡൊഗടേ കഥക്കിൽ അവതരിപ്പിച്ച തക്കാറും ചക്രയും ചേർന്ന പണ്ഢിറ്റ് ബ്രിജു മഹാരാജിന്റെ കൃതിയായ തരാനയും. ജയ്പൂർ ലക്നൗ ഘരാനകളുടെ സംയോജനവും തന്റെ പാദ ചലനങ്ങളിലൂടെ വിവരിക്കുകയായിരുന്നു ഡൽഹി രാജേന്ദ്ര കങ്കാണിയുടെ ഈ ശിഷ്യ. ഹസ്തഭേദങ്ങളിലൂടെയും മുഖാഭിനയങ്ങളിലൂടെയും പ്രേക്ഷക മനസ്സിനെ വശീകരിക്കുന്നതായിരുന്നു രാജശ്രീയുടെ കഥക് നൃത്തം കലാകാരിക്ക് ദേവസ്ഥാനാധിപതി ഡോ.ഉണ്ണി സ്വാമികൾ പൊന്നാടയും പ്രശസ്തി പത്രവും ശില്പവും നല്കി ആദരിച്ചു.

Follow us on :

More in Related News