Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാഞ്ചാലിമേട്ടിലെ തർക്ക ഭൂമിയിൽ സംയുക്ത സർവ്വേ നടത്തി

10 Jun 2024 18:16 IST

- PEERMADE NEWS

Share News :



പീരുമേട് :പാഞ്ചാലിമേട്ടിലെ തർക്ക ഭൂമിയിൽ സംയുക്ത സർവ്വേ നടത്തി.റവന്യൂ , വനം , ടൂറിസം വകുപ്പുകളുടെ സംയുക്ത സർവ്വേയാണ് ഇന്നലെ നടത്തിയത്.

വനം വകുപ്പിൻ്റെ കൈയ്യിലുള്ള രേഖയെ അടിസ്ഥാനമാക്കിയുള്ള സർവ്വേയാണ് നടന്നത്. തുടർന്ന് 

റവന്യൂ വിഭാഗത്തിൻ്റെ സർവ്വേ നടത്തിയ ശേഷം റിപ്പോർട്ട് കളക്ടർക്ക് കൈമാറും.

സബ് കളക്ടർ അരുൺ. എസ് നായരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത് .

 

പഞ്ചാലിമേട്ടിൽ റവന്യൂ വകുപ്പിൽ നിന്നും വിട്ടു കിട്ടിയ ഭൂമിയിൽ ജില്ല ടൂറിസം വകുപ്പാണ് വികസന പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നത് .

ബോട്ടിങ്ങ്, ഫ്‌ളവർ ഗാർഡനുമടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി സർക്കാർ 3.2 കോടി രൂപയാണ് അനുവദിച്ചത്. ബോട്ടിങ് ആരംഭിക്കാനുള്ള ചെക്ക് ഡാമിന്റെ പണികൾ നടന്നു വരുന്നതിനിടെയാണ് വനം വകുപ്പ് പണികൾക്ക് വിലക്കേർപ്പെടുത്തിയത്. ചെക് ഡാമിൻ്റെ മൂന്നിൽ ഒരു ഭാഗം തങ്ങളുടെയാണന്ന് വനം വകുപ്പ് അവകാശപെ

ടുന്നു.നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ് ഇതേതുടർന്നാണ് പ്രദേശത്ത് സംയുക്ത പരിശോധന നടത്തിയത് .



Follow us on :

More in Related News