Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാംക്രമിക രോഗ പ്രതിരോധം - വെച്ചൂർ പഞ്ചായത്തിലെ കൂടുംബങ്ങളിൽ അപരാജിത ധൂപ ചൂർണം പുകച്ചു.

10 Jun 2024 16:59 IST

- santhosh sharma.v

Share News :

വൈക്കം: മഴക്കാലത്ത് പടർന്നുപിടിക്കുന്ന ഡങ്കിപ്പനിയടക്കമുള്ള പകർച്ചവ്യാധികളെ പ്രതിരോധിക്കാനായി വെച്ചൂരിലെ കുടുംബങ്ങളിൽ അപരാജിത ധൂപ ചൂർണം പുകയ്ക്കും. പഞ്ചായത്തിലെ 13 വാർഡുകളിലായി 5500 കുടുംബങ്ങളിലാണ് രോഗം പരത്തുന്ന ബാക്ടീരിയ, ഫംഗസ്, കൊതുകുകളടക്കമുള്ളവയെ തുരത്താൻ അപരാജിത ധൂപ ചൂർണം പുകയ്ക്കുന്നത്. മൺപാത്രത്തിലോ ചിരട്ടയിലോ കനലിട്ട് അപരാജിത ചൂർണം പുകയ്ക്കാം.

വെച്ചൂർ പഞ്ചായത്ത് അങ്കണത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്തിലെ സൈറൺ മുഴക്കി അപരാജിത ധൂപ ചൂർണം പുകച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.രഞ്ജിത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. തുടർന്ന് വീടുകകളിൽ അപരാജിത ധൂപ ചൂർണം പുകച്ചു. കുടുംബശ്രീയുടെ സഹകരണത്തോടെയാണ് വീടുകളിൽ അപരാജിത ചൂർണം വിതരണം ചെയ്തത്. പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ബിൻസിജോസഫ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ. മണിലാൽ, പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന മനോജ്, ആൻസി തങ്കച്ചൻ, ശാന്തിനി , ഡോ.നിലീന തുടങ്ങിയവർ പ്രസംഗിച്ചു.



Follow us on :

More in Related News