Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉഭയകക്ഷി,വാണിജ്യ, നിക്ഷേപ മേഖലകളിലെ ബന്ധം കൂടുതൽ ശക്തമാക്കാൻ ഇ​ന്ത്യ-​ഖ​ത്ത​ർ ​ടാ​സ്ക് ഫോ​ഴ്സ് യോ​ഗം.

09 Jun 2024 05:00 IST

- ISMAYIL THENINGAL

Share News :

ദോ​ഹ: ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ലെ ഉ​ഭ​യ​ക​ക്ഷി,വാ​ണി​ജ്യ, നി​ക്ഷേ​പ മേ​ഖ​ല​ക​ളി​ലെ ബ​ന്ധം കൂ​ടു​ത​ൽ ശക്ത​മാ​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി സം​യു​ക്ത​ സ​മി​തി യോ​ഗം ചേ​ർ​ന്നു. നി​ക്ഷേ​പം സം​ബ​ന്ധി​ച്ച ജോ​യ​ന്റ് ടാ​സ്ക് ഫോ​ഴ്സി​ന്റെ പ്ര​ഥ​മ യോ​ഗ​ത്തി​ന് ന്യൂ​ഡ​ൽ​ഹി വേ​ദി​യാ​യി. ഖ​ത്ത​ർ വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ബി​ൻ ഹ​സ​ൻ അ​ൽ മ​ൽ​കി, ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക കാ​ര്യ സെ​ക്ര​ട്ട​റി അ​ജ​യ് സേ​ത് എ​ന്നി​വ​ർ നേതൃത്വം നൽകിയ യോഗത്തിൽ ഇ​രു വി​ഭാ​ഗ​ങ്ങ​ളി​ൽ​ നി​ന്നുമുള്ള ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​ർ പ​​ങ്കെ​ടു​ത്തു.

കോഴിക്കോട് ബീച്ചിൽ കാർ കത്തിയത് ഷോർട്ട് സക്യൂട്ട് മൂലം

ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും നി​ക്ഷേ​പ, വാ​ണി​ജ്യ മേ​ഖ​ല​യി​ലെ ത്വ​രി​ത​ഗ​തി​യി​ലു​ള്ള വ​ള​ർ​ച്ച​ക്കും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് യോ​ഗം ച​ർ​ച്ച ചെ​യ്തു.

Follow us on :

More in Related News