Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൽ സി, പ്ലസ് ടു ഫുൾ എ പ്ലസ് കിട്ടിയ കുട്ടികളെ ആദരിക്കലും പഠനോപകരണ വിതരണവും

09 Jun 2024 16:35 IST

- WILSON MECHERY

Share News :

എസ് എൽ സി, പ്ലസ് ടു ഫുൾ എ പ്ലസ് കിട്ടിയ കുട്ടികളെ ആദരിക്കലും പഠനോപകരണ വിതരണവും 

ചാലക്കുടി:

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പരിയാരം മണ്ഡലം 5ആം വാർഡ് കമ്മിറ്റിയുടെയും ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ 5ആം വാർഡ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു ഫുൾ എ പ്ലസ് കിട്ടിയ കുട്ടികളെ ആദരിക്കലും വാർഡിലെ അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടന്നു. വിദ്യാർത്ഥികൾക്ക് മെമമെന്റോ നൽകികൊണ്ട് ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്‌ ചാലക്കുടി നിയോജകമണ്ഡലം പ്രസിഡന്റ്‌ ലിൻസൻ നടവരമ്പൻ അധ്യക്ഷത വഹിച്ചു.പരിയാരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡണ്ട്‌ വി സി ബെന്നി, മുൻ മണ്ഡലം പ്രസിഡന്റ്‌ പ്രിൻസ് മുണ്ടന്മാണി, യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം പ്രസിഡന്റ്‌ സോനു ജോൺസൻ, കുറ്റിക്കാട് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ജോസ് പടിഞ്ഞാക്കര,ഡി സി സി മെമ്പർ ഡേവിസ് കരിപ്പായി, സിന്റോ മാത്യു,പോളി പടമാടൻ,ഷാജൻ കാളിയൻ, ജോയ് മുട്ടൻതോട്ടി, മേരി ജോയ്, ഷോമി തട്ടിൽ, ആൽവിൻ റോയ്, ഷാമോൻ പള്ളിയിൽ,ലിറ്റോ കെ സി എന്നിവർ നേതൃത്വം നൽകി*.

Follow us on :

More in Related News