10 Jun 2024 14:29 IST
Share News :
തിരുവനന്തപുരം: സുപ്രീംകോടതി അഭിഭാഷകനും കെ.എം.സി.സി. നേതാവുമായ അഡ്വ. ഹാരിസ് ബീരാൻ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി. പ്രഖ്യാപനം നടത്തി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. തിങ്കളാഴ്ച വൈകീട്ടുതന്നെ നാമനിർദേശപത്രിക സമർപ്പിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ലീഗ് മൂന്നാമത് ഒരു സീറ്റുകൂടി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ യു.ഡി.എഫിന് ജയസാധ്യതയുള്ള സീറ്റ് നൽകാമെന്ന് കോൺഗ്രസ് അറിയിച്ചത്. ഇതിൽ ജയിക്കുന്നതോടെ പി.വി. അബ്ദുൽവഹാബിന് പുറമെ ലീഗിന് ഒരു രാജ്യസഭാംഗം കൂടിയാകും. ലോക്സഭയിലെ മൂന്നുപേരടക്കം ലീഗ് എം.പി.മാരുടെ എണ്ണം അഞ്ചാകും.
Follow us on :
Tags:
More in Related News
Please select your location.