Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്രം തിരുത്തി സ്വർണ്ണം: 55,000 കടന്ന് സ്വർണവില

20 May 2024 11:08 IST

- Enlight News Desk

Share News :

ഈ മാസം മാത്രം 2600 രൂപയാണ് പവന് വര്‍ധിച്ചിട്ടുള്ളത്. 

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി പവന് 55,000 കടന്ന് സ്വര്‍ണവില. ഇന്ന് വന്‍ വര്‍ധനവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. കേരളത്തിൽ ഇന്ന് ഒരു പവന് 55,120 രൂപയാണ്. ഗ്രാമിന് 6890 രൂപയും.പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് വർധിച്ചത്. ഈ മാസം മാത്രം 2600 രൂപയാണ് പവന് വര്‍ധിച്ചിട്ടുള്ളത്. വരും ദിവസങ്ങളിലും സ്വർണവില കുതിപ്പ് തുടരുമെന്നാണ് വിലയിരുത്തൽഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 52,440 രൂപയായിരുന്നു. മെയ് ഒന്നിനായിരുന്നു ഈ വില രേഖപ്പെടുത്തിയത്. പിന്നീട് വില വർധിച്ച് പുതിയ ഉയരങ്ങലിൽ എത്തുകയായിരുന്നു.ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. മാർച്ച് മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്.

ഇന്നും അതിതീവ്ര മഴ; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്


Follow us on :

More in Related News