10 Jun 2024 11:51 IST
Share News :
മുക്കം: വിഷ രഹിതമായ പഴവർഗ്ഗങ്ങൾ സ്വന്തം വീട്ടുമുറ്റത്ത് ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടെ മാവൂർ ടൗൺ റസിഡന്റ്സ് അസോസിയേഷൻ വിവിധയിനം ഫല വൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്തു. പച്ചപ്പ് 2024 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ റൊളീനിയ ചെറുനാരങ്ങ, മാതളനാരങ്ങ, സീതപ്പഴം, പേരക്ക, ഞാവൽ എന്നിവയുടെ 2000ലധികം തൈകളാണ് നാട്ടുകാർക്ക് വിതരണം ചെയ്തത്. , വളമോ കീടനാശിനികളോ ചേർക്കാതെ വൈവിധ്യമാർന്ന ഫല വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചും പഴവർഗ്ഗങ്ങൾ ഉത്പാദിപ്പിച്ചു ശ്രദ്ധേയനായ കെ.വി. ഷംസുദ്ദീൻ ഹാജി ഉല്പാദിപ്പിച്ച വിവിധ പഴവർഗങ്ങൾ വിതരണം ചെയ്തു. മാവൂർ ബസ് സ്റ്റാൻഡിന്റെ മുൻവശത്ത് നടന്ന പരിപാടി കൃഷി ഓഫീസർ ഡോ. ദർശന ദിലീപ് ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.വി. ഷംസുദ്ദീൻ ഹാജി അധ്യക്ഷത വഹിച്ചു. ജോയന്റ് സെക്രട്ടറി അബ്ദുറഹീം പൂളക്കോട് സംസാരിച്ചു. സെക്രട്ടറി ടി എം അബൂബക്കർ സ്വാഗതവും വൈസ് പ്രസിഡണ്ട് എം.പി. മുഹമ്മദലി നന്ദിയും പറഞ്ഞു. ഭാരവാഹികളായ എൻ.വി. സാമി, വി എൻ അബ്ദുൽ ജബ്ബാർ. വനിതാ വിങ് പ്രസിഡന്റ് ഷബ്ന തിരിക്കോട്ട് തൊടികയിൽ, ഫൗസിയ കനവ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.