Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫ്ളാറ്റ്, വില്ല രജിസ്ട്രേഷന് റെറ സർട്ടിഫിക്കറ്റും വിൽപ്പനക്കരാറും വേണം

28 May 2024 07:15 IST

- Enlight Media

Share News :

തിരുവനന്തപുരം: സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് പദ്ധതികളിലെ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ നടപടികളുമായി കേരളാ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ). ഫ്ളാറ്റുകൾ, അപ്പാർട്ട്‌മെന്റുകൾ, വില്ലകൾ എന്നിവയുടെ രജിസ്ട്രേഷന് പുതിയൊരു വ്യവസ്ഥകൂടി ഉൾപ്പെടുത്തി. പ്രൊമോട്ടർമാർ റെറയിൽ രജിസ്റ്റർചെയ്ത സർട്ടിഫിക്കറ്റിന്റെയും വാങ്ങുന്നവരുമായി വിൽപ്പനക്കരാറുണ്ടെങ്കിൽ അതിന്റെയും പകർപ്പുകൾ ആധാരം രജിസ്റ്റർചെയ്യുമ്പോൾ നൽകണം. വാങ്ങിയവർ പുനർവിൽപ്പന നടത്തുമ്പോൾ ഇത് ബാധകമല്ല.

ആധാരം രജിസ്റ്റർചെയ്യുമ്പോൾ കെട്ടിടത്തിന്റെ യഥാർഥവിസ്തീർണം കാണിക്കാതെ മുദ്രപ്പത്രവിലയിൽ വെട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയതോടെയാണ് പുതിയ വ്യവസ്ഥകൂടി ചേർത്തത്. ഇക്കാര്യങ്ങൾ ഉറപ്പാക്കിവേണം രജിസ്‌ട്രേഷന് ആധാരം ഹാജരാക്കേണ്ടതെന്ന് നികുതിവകുപ്പ് നിർദേശിച്ചു.

ബിൽഡർ, ഡിവലപ്പർ, വസ്തുവിന്റെ ഉടമസ്ഥർ എന്നിവർ നടത്തുന്ന വിൽപ്പനയ്ക്കുമാത്രമാണ് ഇത് ബാധകം. ഫ്ളാറ്റുകളും അപ്പാർട്ട്‌മെന്റുകളും നിർമിക്കുന്ന വസ്തുവിന്റെ വിസ്തീർണം 500 ചതുരശ്രമീറ്ററിൽ കൂടുകയോ എട്ടു യൂണിറ്റിൽ അധികരിക്കുകയോ ചെയ്താൽ റെറയിൽ രജിസ്റ്റർചെയ്യണമെന്നാണ് നിയമം.

റെറയിൽ രജിസ്റ്റർചെയ്യുമ്പോൾ പദ്ധതിയുടെ വിശദാംശങ്ങൾ, അംഗീകൃത പ്ലാൻ, വിൽപ്പനക്കരാർ തുടങ്ങിയവ ഉൾപ്പെടുത്തണമെന്നാണ് വ്യവസ്ഥ. വിൽപ്പനക്കരാറില്ലാതെ നിർമാണച്ചെലവിന്റെ 10 ശതമാനത്തിൽക്കൂടുതൽ തുക മുൻകൂറായോ അപേക്ഷാഫീസായോ പ്രൊമോട്ടർമാർ വാങ്ങാനും പാടില്ലെന്ന് രജിസ്‌ട്രേഷൻ ഇൻസ്പക്ടർ ജനറലിന്റെ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.

റെറ നിയമപ്രകാരം എസ്റ്റേറ്റ് പദ്ധതികളിലെ നിർമാണത്തിന്റെ ത്രൈമാസ പുരോഗതി റിപ്പോർട്ട് ഉപഭോക്താക്കൾക്കും പ്രൊമോട്ടർമാർക്കുമിടയിൽ സുതാര്യത ഉറപ്പാക്കുന്ന പ്രധാനഘടകമാണ്. എന്നാൽ, റിപ്പോർട്ട് നൽകാൻ പലർക്കും മടിക്കുന്നവർക്കെതിരെ നടപടിക്കു നീക്കമുണ്ട്.

Follow us on :

More in Related News