Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസിലെ പ്രതി എം.ഡി.എമ്മെ യുമായി എക്സൈസ് പിടിയിൽ

08 Jun 2024 17:29 IST

- Jithu Vijay

Share News :

പരപ്പനങ്ങാടി : തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിൽ കഴിഞ്ഞ മെയ് 22 ന് 1.120 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ അറസ്റ്റ് നടപടികൾക്കിടെ എക്സൈസ് ഉദ്യോഗസ്ഥരെ തള്ളി മാറ്റി കൈവിലങ്ങുമായി രക്ഷപ്പെട്ട പള്ളിക്കൽ ജവാൻസ് നഗർ പുൽപറമ്പ് കളത്തൊടി വീട്ടിൽ മുഹമ്മദ് വാഹിദ് (29) എന്നയാളെ 15 ഗ്രാം ഓളം മാരക മയക്കുമരുന്നുമായ എം.ഡി.എമ്മുമായി തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും അറസ്റ്റ് ചെയ്തു.

 കാറിൽ കടത്തുകയായിരുന്ന 1.120 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത് തുടർന്നുള്ള അറസ്റ്റ് നടപടിക്കിടെയാണ് ഇയാൾ എക്സൈസ് ഉദ്യോഗസ്ഥരെ തള്ളി മാറ്റി കൈവിലങ്ങുമായി രക്ഷപ്പെട്ടത്.

തുടർന്ന് പള്ളിക്കൽ ഭാഗങ്ങളിൽ നിരന്തരമായി അന്വേഷണം നടത്തുന്നതിനിടെയാണ് 15 ഗ്രാം MDMA യുമായി ഇയാൾ വീണ്ടും പിടിയിലാകുന്നത്.

മലപ്പുറം ഡെപ്യൂട്ടി കമ്മീഷണറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് പള്ളിക്കൽ ഭാഗങ്ങളിൽ അന്വേഷണം ഊർജ്ജിതമാക്കിയതും ഇയാളെ അറസ്റ്റ് ചെയ്തതും. പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് വാഹിദിനെ റിമാൻഡ് ചെയ്തു.

ഈ കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും വരും ദിവസങ്ങളിൽ കൂട്ടാളികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും എക്സസ് സർക്കിളി ഇൻസ്പെക്ടർ മധുസൂദനൻ പിള്ള അറിയിച്ചു.

 പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ സുർജിത്ത്, പ്രഗേഷ്, പ്രവൻ്റീവ് ഓഫീസർമാരായ ദിലീപ് കുമാർ, രജീഷ് സിവിൽ എക്സൈസ് ഓഫീസർ ശിഹാബുദ്ധീൻ, വനിതാ സിവിൽ ഓഫീസർ സിന്ധു പട്ടേരി വീട്ടിൽ, എക്സൈസ് ഡ്രൈവർ അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു.






Follow us on :

More in Related News