Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.

08 Jun 2024 12:10 IST

- PEERMADE NEWS

Share News :

'

കുട്ടിക്കാനം: മരിയൻ കോളജ് എൻ. എസ്സ്.എസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നീണ്ടു നിന്ന പരിപാടികൾ കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.അജിമോൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജൂൺ അഞ്ചിന് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും, സന്ദേശവും, ഫലവൃക്ഷത്തൈകളുടെയും പച്ചക്കറികളുടെയും വിത്തുവിതരണവും നടത്തി. കേരള മെഡിസിനൽ ബോർഡിന്റെ ധനസഹായത്തോടെ കോളജ് ആരംഭിക്കാൻ പോകുന്ന ഔഷധത്തോട്ട നിർമ്മാണോത്‌ഘാടനം കോളേജ് അഡ്മിനിസ്ട്രേറ്റർ റവ.ഫാ. ജോസഫ് പൊങ്ങാന്താനത്ത് നിർവഹിച്ചു. കോളജിലെ ഹരിതകർമ്മ സേനാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു . എൻ.എസ്സ്.എസ്സ് പ്രോഗ്രാം ഓഫീസർമാരായ രതീഷ്കുമാർ പി., ഡോ. ജസ്റ്റിൻ പി.ജെ, . പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി. ദിവ്യലക്ഷ്മി, എൻ. എസ്സ്.എസ്സ്. വോളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News