Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് ബീച്ചിൽ കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലം

09 Jun 2024 07:46 IST

- Enlight Media

Share News :

കോഴിക്കോട് കോന്നാട് ബീച്ചിൽ ഓടിക്കൊണ്ടി രുന്ന കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് കാരണ മെന്ന് ഫൊറൻസിക് റിപ്പോർട്ട്. റിപ്പോർട്ട് ശനി യാഴ്ച വെള്ളയിൽ പോലീസിന് കൈമാറി. സംശ യാസ്പദമായി മറ്റൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

കോഴിക്കോട് ബീച്ചിൽ ഓടുന്ന കാർ കത്തി ഒരാൾ വെന്തുമരിച്ചു

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ഓടെയുണ്ടായ അപക ടത്തിൽ കാറിനുള്ളിൽ കുടുങ്ങിയ ചേളന്നൂർ കു മാരസ്വാമി ചെലപ്രം റോഡിൽ പുന്നശ്ശേരി വീട്ടിൽ പി. മോഹൻദാസ് (68) മരിച്ചിരുന്നു. കോഴിക്കോട് കോർപ്പറേഷൻ ഓഫീസിലെ റിട്ട. ഡ്രൈവറായ മോഹൻദാസ് പുതിയാപ്പയിൽ വർക്ക്ഷോപ്പ് നട ത്തുകയായിരുന്നു. വർക്ക്ഷോപ്പിലേക്ക് പോകുംവഴിയായിരുന്നു അപകടം. വർക്ക്ഷോപ്പിൽ ഉപയോഗിക്കുന്ന തീ പ്പിടിത്തസാധ്യതയുള്ള എന്തെങ്കിലും വസ്തുക്കൾ കാറിലുണ്ടായിരുന്നോ എന്ന സംശയത്തെത്തുടർന്ന് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

അങ്കമാലിയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു

ബീച്ച് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മോഹൻ ദാസിൻ്റെ മൃതദേഹം ശനിയാഴ്ച രാവിലെ പോ സ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ചു. തുടർന്ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു.

തൃശൂരിൽ കെഎസ്ആര്‍ടിസി ലോ ഫ്ലോർ ബസിടിച്ച് ശക്തന്‍ തമ്പുരാന്‍റെ പ്രതിമ തകര്‍ന്നു

Follow us on :

More in Related News