Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആസാമിലെ വിളവെടുപ്പ് നൃത്തം ബിഹു കൗതുകമായി

06 Jun 2024 16:00 IST

- PEERMADE NEWS

Share News :


 തൃശ്ശൂർ. പെരിങ്ങോട്ടുകര ദേവസ്ഥാനം ശ്രീ വിഷ്ണുമായാ സ്വാമിക്ഷേത്രസന്നിധിയിലെ നൃത്ത മണ്ഢപത്തിൽ നടന്നു വരുന്ന ശത ദിന നൃത്തോത്സവം 90-ാം ദിവസം ആസ്സാമിൻ്റെ വിളവെടുപ്പ് നൃത്തം വേറിട്ടു നിന്നു.

സുമുറ കലാകേന്ദ്ര ഗോഹാട്ടിയുടെ ഗുരുവും ബിഹു രാജ്‌ഞിയുമായ മൗസുമി ബോറയും ശിഷ്യരായ ജെസിക കശ്യപ്, റികു സ്മിത ശർമ്മ, ബരാഷ റാണി കാലിത, അനാമിക കാലിത, ബ്രിഷ്തി ദേഗാ എന്നിവരടങ്ങുന്ന സംഘമാണ് ആസ്സാമിന്റെ തനത് കലാരൂപമായ ബിഹു ഡാൻസ് അവതരിപ്പിച്ചത്. കീറിയ മുളന്തണ്ടുകളും വട്ടി കൊണ്ടുള്ള തൊപ്പിയും, കിണ്ണം കളിക്ക് സമാനമായി പിച്ചള കൊണ്ടുള്ള കിണ്ണങ്ങളും ഇരുകൈകളിലേന്തി കൊണ്ട് കഥക്കി ലേതു പൊലെ ചക്ര തിരിയലും കൈകളെ പറവകളെപ്പോലെ ചലിപ്പിച്ചു കൊണ്ടായിരുന്നു ഈ നൃത്തം. കപ്പ കുഴലിലൂടെയുള്ള സംഗീതവും, ചർമ്മ വാദ്യങ്ങളും താര സ്ഥായിലുള്ള സ്ത്രീ പുരുഷ ശബ്ദ ഗാനങ്ങളുമായിരുന്നു ഇതിന് അകമ്പടിയേകിയത്'. തികച്ചും അപൂർവ്വമായ ചിത്രപ്പണി ചെയ്ത മുണ്ടും റൗക്കയും ധരിച്ചുള്ള ഈ ദ്രുതചലന നൃത്തം ദേവസ്ഥാനത്തെ ആസ്വാദക വൃന്ദത്തിന് പുതിയ അനുഭവമായി. ദേവസ്ഥാനാധിപതി ഡോ.ഉണ്ണി സ്വാമികൾ നർത്തകർക്ക് പൊന്നാടയും പ്രശസ്തി പത്രവും ശില്പവും നല്കി ആദരിച്ചു.

Follow us on :

More in Related News