Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റാങ്ക് ജേതാക്കൾക്ക് അനുമോദനവും, എ. ഐ.സി.റ്റി.ഇ അംഗീകാര പ്രഖ്യാപനവും 12 ന്

10 Jun 2024 18:10 IST

- PEERMADE NEWS

Share News :



പീരുമേട് :

പെരുവന്താനം സെൻ്റ് ആൻ്റണിസ് കോളേജിൽ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷയിൽ റാങ്ക് നേടിയവർക്ക് അനുമോദനവും, ഈ വർഷം കോളേജ് നേടിയെടുത്ത എ.ഐ.സി.റ്റി.ഇ അംഗീകാര പ്രഖ്യാപനവും ഈ മാസം 12 ന് നടത്തും . ഇതോടൊപ്പം

പാർട്ട് ടൈം ജോബ് പ്രൊജക്റ്റ് ഉദ്ഘാടനം, 100% വിജയം കൈവരിച്ച ബി.എസ്.സി സൈബർ ഫോറൻസിക്ക് വിദ്യാർത്ഥികൾക്ക് അനുമോദനം , എം.എസ്.ഡബ്ലിയു, ബി.എസ്.സി സൈക്കോളജി കോഴ്‌സുകളുടെ ഉദ്ഘാടനവും നടക്കും. കോളജ് ചെയർമാൻ ബെന്നി തോമസ് അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം നിർവഹിക്കും. കെ.ജെ. തോമസ് എക്സ് എം.എൽ.എ, ജോർജ്‌കുട്ടി ആഗസ്റ്റി , ഫാ. സെബാസ്റ്റ്യൻ താഴത്തുവീട്ടിൽ, പ്രിൻസിപ്പൽ ഡോ. ആൻ്റണി ജോസഫ് കല്ലമ്പള്ളി, സെക്രട്ടറി റ്റിജോമോൻ ജേക്കബ്, ഫാ. ജോസഫ് മൈലാടിയിൽ, പി.ടി.എ പ്രസിഡൻ്റ് ജോർജ് കൂരമറ്റം, പൂർവ്വവിദ്യാർത്ഥിയും ടി.സി.എസ്. ക്വാളിറ്റി വിഭാഗം മാനേജറും ആയ ഗ്രീനാ കുര്യൻ, വൈസ് പ്രിൻസിപ്പൽമാരായ സൂപർണ്ണ രാജു, പി. ആർ രതീഷ് ., ബോബി കെ മാത്യു, ഇ. എ റെസ്നി മോൾ, ജോസ് ആന്റണി, വകുപ്പ് മേധാവിമാരായ ജിൻ്റമോൾ ജോൺ, ക്രിസ്റ്റി ജോസ്, അശ്വിനി ജെയ്‌സി, അക്ഷയ് മോഹൻദാസ്, ശില്പ പ്രേം എന്നിവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ,ഡോ. ആൻ്റണി ജോസഫ് കല്ലമ്പള്ളി, റ്റിജോമോൻ ജേക്കബ്, സുപർണ്ണ രാജു, ബോബി കെ മാത്യു. പി.ആർ രതീഷ് , ഇ.എം റസ്നി മോൾ , അക്ഷയ് മോഹൻദാസ് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News