Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക നിയമനം

07 Jun 2024 19:15 IST

- Jithu Vijay

Share News :

മലപ്പുറം : കൊണ്ടോട്ടി ഗവ.ആർട്സ് ആന്റ് സയൻസ് കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റൻറ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ള,  കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഔദ്യോഗിക വെബ് സൈറ്റിൽ (http://117.218.120.177/guestregistration/) പേര് രജിസ്റ്റർ ചെയ്ത  ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതമുള്ള അപേക്ഷ ജൂണ്‍ 12 ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി  kondottygc@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികൾക്കുള്ള ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് 9207630507, 9188900201


            കടുങ്ങപുരം ഗവ. ഹയർ  സെക്കന്ററി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ  ഒഴിവുള്ള സോഷ്യോളജി ജൂനിയർ, ഹിസ്റ്ററി ജൂനിയർ തസ്തികകളിലേക്ക്  അതിഥി അധ്യാപകരെ നിയമിക്കുന്നതിനായി ജൂണ്‍ 11 ന് രാവിലെ 10 നും  പൊളിറ്റിക്കൽ  സയൻസ് ജൂനിയർ, ഇംഗ്ലീഷ് ജൂനിയർ  എന്നീ തസ്തികകളിക്കുള്ള നിയമനത്തിനായി ജൂണ്‍ 11 ന് ഉച്ചയ്ക്ക് രണ്ടു മണിക്കും അഭിമുഖം നടത്തും. താൽപര്യമുള്ള  ഉദ്യോഗാർഥികൾ  ആവശ്യമായ രേഖകൾ  സഹിതം  പങ്കെടുക്കണം.


‌                    മങ്കട ഗവ. കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ യു.ജി.സി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ള (NET/JRF/Ph.D), കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിൽ‍ പേര് രജിസ്റ്റർ‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികൾ‍ യോഗ്യത  തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ  സഹിതം ജൂണ്‍ 10 ന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8129991078.

-----------------------


കോട്ടയ്ക്കല്‍ പോളിടെക്നിക്കില്‍ താത്കാലിക നിയമനം


പുതുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്, ഇലക്ട്രോണിക്സ് എഞ്ചിനിയറിങ് ബ്രാഞ്ചുകളിലേക്ക് ലക്ചറർ (ഇലക്ട്രോണിക്സ്),  ലക്ചറർ (ഇലക്ട്രിക്കല്‍), ഡമോൺസ്ട്രേറ്റർ (ഇലക്ട്രോണിക്സ്), ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) നിയമനം നടത്തുന്നു. ലക്ചറർ (ഇലക്ട്രോണിക്സ്), ലക്ചറർ (ഇലക്ട്രിക്കല്‍) തസ്തികകളിലേക്ക് ജൂണ്‍ 10 രാവിലെ 10 നും ഡമോൺസ്ട്രേറ്റർ (ഇലക്ട്രോണിക്സ്), ട്രേഡ്സ്മാൻ(ഇലക്ട്രോണിക്സ്) എന്നീ തസ്തികകളിലേക്ക് ജൂണ്‍ 11 രാവിലെ 10 നും ഇന്റര്‍വ്യൂ നടക്കും. യോഗ്യത: ലക്ചറര്‍ - ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബി.ടെക്, ഡമോൺസ്ട്രേറ്റർ - ബന്ധപ്പെട്ട വിഷയത്തിലുള്ള ഡിപ്ലോമ,  ട്രേഡ്സ്മാന്‍ - ഐ.ടി.ഐ/ ടി.എച്ച്.എസ്.എല്‍.സി/ വി.എച്ച്.എസ്.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് -0483:  2750790.

--------------------

Follow us on :

Tags:

More in Related News