09 Jun 2024 17:38 IST
Share News :
പീരുമേട് :ഉപജില്ലയില്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയവരില്‍ 70 കുട്ടികള്‍ അന്യസംസ്ഥാന തൊഴിലാളികളുടെ മക്കള്‍.
എല്‍.പി, യു.പി വിഭാഗങ്ങളിലായി 376 അന്യസംസ്ഥാനക്കാർ പഠനരംഗത്തുണ്ട്. ഇവരെ പഠിപ്പിക്കുന്നത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഔട്ട് ഓഫ് സ്‌കൂള്‍ പദ്ധതി പ്രകാരമാണ്. ഒരു സ്‌കൂളില്‍ 15ലധികം കുട്ടികള്‍ ഉണ്ടെങ്കില്‍ പ്രത്യേകം സെന്റർ അനുവദിക്കും. ഇത്തരത്തില്‍ 12 സെന്ററുകളാണ് പീരുമേട് ഉപജില്ലയില്‍ പ്രവർത്തിക്കുന്നത്. സർവ്വശിക്ഷ കേരളയുടെ (എസ്.എസ്.കെ) നേതൃത്വത്തിലുള്ള റെയിൻബോ എന്ന സിലബസ് പ്രകാരം പ്രത്യേക പരിശീലനം ലഭിച്ച അദ്ധ്യാപകരാണ് ഇവർക്ക് ക്ലാസെടുക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ പാഠപുസ്തകവും ഇവർക്ക് നല്‍കുന്നുണ്ട്. ആസ്സാം സ്വദേശികളുടെ മക്കളാണ് വിദ്യാർത്ഥികളിലധികവും. ബീഹാർ, ജാർഖണ്ട്, ഒറീസ, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികകളും പുഠിക്കാനുണ്ട്. ഇവർ പ്രധാനമായും മലയാളമാണ് ഒന്നാം ഭാക്ഷയായി പഠിക്കുന്നത്. തമിഴ് ഒന്നാം വിഷയമായി പഠിക്കുന്ന കുട്ടികളുമുണ്ട്. ജില്ലയില്‍ അന്യസംസ്ഥാന കുട്ടികള്‍ ഏറ്റവും കൂടുതല്‍ പഠിക്കുന്നത് പുള്ളിക്കാനംഎല്‍.പി.സ്‌കൂളിലാണ്- 58പേർ. കുട്ടിക്കാനം സെന്റ്‌ജോസഫ് എല്‍.പി സ്‌കൂളില്‍- 43, ഡൈമുക്ക്, പശുപാറ എല്‍.പി സ്‌കൂളുകളില്‍ 38 വീതം, ഏലപ്പാറ, ചോറ്റുപാറ എല്‍.പി സ്‌കൂളുകളില്‍ 33 വീതം, ചെമ്മണ്ണ്, വാഗമണ്‍ സ്‌കൂളുകളില്‍ 24, കരടിക്കുഴി എല്‍.പി.എസ്- 25, ചീന്തലാർ ഹൈസ്‌ക്കൂള്‍- 22 എന്നിങ്ങനെയാണ് അന്യസംസ്ഥാന കുട്ടികളുടെ എണ്ണം. ഇവർക്കും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ഉച്ചഭക്ഷണവും യൂണിഫോമും സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.
Follow us on :
More in Related News
Please select your location.