Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭരതനാട്യത്തിൽ അമേരിക്കൻ കൈയ്യെപ്പ്

04 Jun 2024 22:36 IST

- PEERMADE NEWS

Share News :

തൃശ്ശൂർ. പെരിങ്ങോട്ടുകര ദേവസ്ഥാനം ശ്രീ വിഷ്ണുമാ യാ ക്ഷേത്ര സന്നിധിയിൽ നടന്നു വരുന്ന മുൻ ദേവസ്ഥാനാ ധിപതി ദാമോദരസ്വാമികളുടെ 100-ാം ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി ശത ദിന ഭാരത നൃത്തോത്‌സവം 88-ാമത് ദിവസം അമേരിക്കയിലെഅറ്റ്ലാൻഡയിൽ സ്ഥിരതാമസക്കാരിയായ

നർത്തകി ഹിരൺമയി ഭരണിയുടെ ഭരതനാട്യം ശ്രദ്ധേയമായി. ഗുരു. അപർണ്ണ .കെ ശർമ്മ ചിട്ടപ്പെടുത്തിയ ഗണേശ കവുതുവം, ഹംസാനന്ദി രാഗത്തിലുള്ള ശങ്കര ശ്രീ ഗിരി നാദ പ്രഭോ എന്ന ശിവകീർത്തനവും, ബാഗേശ്രീ രാഗത്തിലുള്ള മധുരമധുര ശ്രീ എന്ന പദവും, ലാൽ ഗുഡി ജയരാമന്റെ ദേശ് രാഗത്തിലുള്ള തില്ലാനയും ഹിരൺ മയി അവതരിപ്പിച്ചു. അതിന് വായ്പ്പാട്ടും നട്ടു വാങ്കവും അപർണ്ണ കെ ശർമ്മയും, മൃദംഗത്തിൽ ചെന്നൈ ഹരി ബാബുവും, വയലിനിൽ ചെന്നൈ ഗണേശനും പക്കoവായിച്ചു. കലാകാരിക്ക് ദേവസ്ഥാനാധിപതി ഡോ.ഉണ്ണി സ്വാമികൾ പൊന്നാടയും പ്രശസ്തി പത്രവും ശില്പവും നല്കി ആദരിച്ചു.

Follow us on :

More in Related News