07 Jun 2024 18:45 IST
Share News :
നിലമ്പൂർ : നിലമ്പൂർ ഗവ. ഐ.ടി.ഐയിൽ എന്‍.സി.വി.ടി ട്രേഡുകളായ ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റര്‍, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 29 നകം അപേക്ഷ സമര്‍പ്പിക്കണം. ആകെ സീറ്റുകളുടെ 80 ശതമാനം സീറ്റുകളും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
www.itiadmissions.kerala.gov.in എന്ന വെബ്‍സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ചതിന് ശേഷം ഏതെങ്കിലും ഒരു ഗവ: ഐ.ടി.ഐ യിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി വെരിഫിക്കേഷൻ പൂര്‍ത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 04931-222932, www.itinilambur.kerala.gov.in
Follow us on :
Tags:
More in Related News
Please select your location.