08 Jun 2024 15:27 IST
Share News :
കൊല്ലം: കടയ്ക്കലില്‍ പൊലീസ് സ്റ്റേഷനില്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി.
ആറുപേരെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി അച്ചടക്കം ലംഘിച്ച് സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടി.
കുമ്മിള്‍ ലോക്കല്‍ കമ്മിറ്റി അംഗം എം കെ സഫീര്‍, മുക്കുന്നം ബ്രാഞ്ച് സെക്രട്ടറി എസ് സജീര്‍, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ എസ് വിമല്‍, വി എസ് വിശാഖ്, അക്ഷയ് മോഹനന്‍ എന്നിവരാണ് നടപടിക്ക് വിധേയരായത്. ഇവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലെ മൂന്നുപേര്‍ ഒളിവിലാണ്
.പരാതി നല്‍കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് സ്റ്റേഷന്‍ കയറി സിപിഎം പ്രവർത്തകരുടെ അക്രമം. കൊല്ലം കടയ്ക്കലിലാണ് സംഭവം. അക്രമത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. പൊലീസ്‌കാര്‍ക്ക് നേരെയും സിപിഎം അക്രമമുണ്ടായി. 3 പേര്‍ റിമാന്‍ഡിലും മറ്റു രണ്ടുപേര്‍ ഒളിവിലും ആണ്.
കുമ്മിള്‍ പഞ്ചായത്തില്‍ ആദ്യമായ് ലോകസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ലീഡ് ചെയ്തിരുന്നു. ഇതിന്റെ ആഘോഷ പരിപാടി കഴിഞ്ഞു തിരിച്ചു പോയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിഷ്ണുവിന്റെ തല സിപിഎം പ്രവർത്തകർ അടിച്ചു പൊട്ടിക്കുകയും കേസ് നല്‍കാന്‍ കടയ്ക്കല്‍ സ്റ്റേഷനില്‍ എത്തി മൊഴി നല്‍കികൊണ്ട് ഇരിക്കുമ്പോള്‍ ഇതേ സിപിഎം പ്രവർത്തകർ കടക്കല്‍ സ്റ്റേഷന് ഉള്ളില്‍ വെച്ച് തടിയും മാരക ആയുധങ്ങളും കൊണ്ട് വീണ്ടും ആക്രമിക്കുകയുമായിരുന്നു .
അക്രമത്തില്‍ സച്ചിന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന് തലക്ക് ഉള്‍പ്പെടെ പരിക്കേറ്റ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തില്‍ പരിക്കുപറ്റിയ രണ്ട് പൊലീസുകാരെയും പരിക്കുകളോടെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിപിഎം നേതാവും കുമ്മിള്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്റുമായ എം. കെ. സഫീറിന്റെ നേതൃത്വത്തില്‍ എത്തിയ അഞ്ചോളം സംഘമാണ് മാരകായുധങ്ങളുമായി സ്റ്റേഷന്‍ അക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സിപിഎം മുക്കുന്നം ബ്രാഞ്ച് സെക്രട്ടറി സജീര്‍ മുക്കുന്നം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അക്ഷയ് മോഹന്‍, മങ്കാട് പാല്‍ സൊസൈറ്റി ജീവനക്കാര്‍ ആയ വിമല്‍കുമാര്‍ (രാജു ),വിശാഖ് (ശങ്കു ) എന്നിവര്‍ ആയിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. മുഖംമൂടി ധരിച്ചായായിരുന്നു അക്രമം. നാളുകള്‍ക്ക് മുന്‍പ് സിപിഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസിലും പ്രതികളാണ് ഇവരില്‍ പലരും.
അക്രമികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് പിടിച്ചു പുറത്തുകൊണ്ട് വിടുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ തന്നെ സംഘടിച്ചു സി പി എം പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ടു. പ്രതികള്‍ പൊലീസ് സ്റ്റേഷന്‍ തന്നെ കയ്യേറിയിട്ടും നടപടി എടുക്കാത്ത പോലീസിന് എതിരെ വ്യാപക പ്രതിഷേധം ഉണ്ടായി. ഉന്നത ഉദ്യോഗസ്ഥരുമായി എംപി ഉള്‍പ്പടെ ഇടപെട്ടതോടെ പൊലീസ് കേസെടുക്കാന്‍ തയ്യാറായി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി 12 മണിയോടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ പിടികൊടുക്കാതെ രക്ഷപ്പെട്ടു.
Follow us on :
More in Related News
Please select your location.