10 Jun 2024 18:21 IST
Share News :
പീരുമേട് :വെള്ളക്കെട്ടിൽ അബോധവസ്ഥയിൽ കിടന്ന രണ്ടര വയസുകാരനെ രക്ഷിച്ചു.വാഗമൺ കോലാഹലമേട്ടിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടിയാണ് കോലാഹലമേട് - തങ്ങൾ പാറ റോഡ് വക്കിൽ ബോധമില്ലാതെ കിടന്നത്. കുട്ടി കിടക്കുന്നത് കണ്ടിട്ടും ഇവിടെ തടിച്ചുകൂടിയ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ കുട്ടിയെ എടുക്കാൻ തയ്യാറായില്ല. റിസോർട്ടുടമയായ
ഷാജഹാനും സമീപവാസിയായ അരുൺ കുമാറും ചേർന്ന്
കുട്ടിക്ക് റിസോർട്ടിൽ സഞ്ചാരികളായി എത്തിയ ഡോക്ടർമാരുടെ അടുത്ത് എത്തിച്ചു. അവർ
പ്രാഥമിക ശുശ്രൂഷ നൽകി. കുട്ടിയെ വാഗമണ്ണിലെ സ്വകാര്യ ക്ലിനിക്കിലും തുടർന്ന്കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലും എത്തിച്ചു. ഈരാറ്റുപേട്ടയിലെ സന്നദ്ധ സംഘടന - ഈരാറ്റുപേട്ട പോലിസ് - കിടങ്ങൂർ പോലിസ് എന്നിവർ ഇടപെട്ട് വാഹനം എത്തുന്ന റോഡിൽതടസങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എടുത്തതിനാൽ വേഗത്തിൽ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചു.രണ്ട് ദിവസമായി കടുത്ത പനി കുട്ടിക്ക് ഉണ്ടായിരുന്നു. അമ്മ കുടിവെള്ളം ശേഖരിക്കാൻ പോയപ്പോൾ കുട്ടി വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. തേയില തോട്ടത്തിലെ തൊഴിലാളികളായ അസം സ്വദേശികളുടെ മകനാണ് കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.