05 Jun 2024 10:11 IST
Share News :
കൊല്ലം: കൊല്ലത്ത് 46 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാൾ പിടിയിലായി. ഡ്രൈ ഡേയായ വോട്ടെണ്ണൽ ദിവസം അനധികൃത വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന മദ്യമാണ് എക്സൈസ് പ്രത്യേക പരിശോധനയിൽ കണ്ടെടുത്തത്. പ്രതി പള്ളിത്തോട്ടം സ്വദേശി പത്തര ജോയി എന്ന ഫെലിക്സ് ജോയിയെ കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ . രതീഷ് ന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. പള്ളിത്തോട്ടത്തിൽ സ്ഥിതി ചെയ്യുന്ന മത്സ്യബന്ധന തൊഴിലാളികളുടെ ചൂണ്ടകളും വലകളും സൂക്ഷിക്കുന്ന ലോക്കർ റൂമിൽ നിന്നാണ് രഹസ്യമായി ഒളിപ്പിച്ചിരുന്ന മദ്യശേഖരം പിടികൂടിയത്.
പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആർ രജിത്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ വിനയകുമാർ, ബിനുലാല്‍, പ്രിവന്റീവ് ഓഫീസർ വിഷ്ണുരാജ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ജ്യോതി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ട്രീസ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ ഉണ്ടായിരുന്നു.
Follow us on :
More in Related News
Please select your location.