09 Jun 2024 18:54 IST
Share News :
തൃശ്ശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനം വിഷ്ണുമായ സ്വാമി ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ശതദിനഭാരതനൃത്തോത്സവത്തിൻ്റെ ഭാഗമായി 93-ാം നാൾ ചണ്ഡിഗണ്ട് സ്വദേശികൾ അനശ്വരമാക്കി.
ഡോ .വരുൺ ഖന്ന, ദീക്ഷിത് ലാംബ, ലക്ഷ്മി ജേംസ് എന്നിവർ ആടിയ ഭരതനാട്യത്തിലെ നൂതന ഇനമായ തിശ്ര ജാതി ത്രിപുടയും മിശ്രചാപ്പ് താളങ്ങളെ ഒരു പ്രത്യേക രീതിയിൽ സമന്വയിപ്പിച്ച്
താനങ്ങളുംജതികളുംചേർത്തുള്ള നന്ദീതാള പ്രസ്താരവും, അർദ്ധനാരീശ്വര നടനവും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി . ആർഎൽവി സുബേഷിൻ്റെ ശിഷ്യൻ ധ്യാൻ എ പ്രദീപ് ഭരതനാട്യത്തിലെ ചാരുകേശി രാഗത്തിൽ "ഇന്ട്രും എൻ മനം അറിയാതവർ പോല ഇരുന്തിട ന്യായമാ " എന്ന പദ വർണ്ണം രംഗത്തവതരിപ്പിച്ചത് ദേവസ്ഥാനത്തെ കാണികളുടെ മിഴികളെ ഈറനണിയിപ്പിച്ചത് ശ്രദ്ധേയമായി. രംഗ ഭാരതനൃത്താലയത്തിലെ ഗുരു കലാമണ്ഡലം ഊർമ്മിളയുടെ ശിഷ്യർ അവതരിപ്പിച്ച നീല മാനൈ വർണ്ണവും ശിവപഞ്ചാക്ഷരീ നൃത്തവും ദശാവതാരവും ലക്ഷ്മീ സ്തോത്രവും ദേശ് രാഗ തില്ലാനയുമെല്ലാം മികച്ചു നിന്നു.ഗുരു ഗീത പദ്മകുമാറിൻ്റെ ശിഷ്യ സ്വാതിക അവതരിപ്പിച്ച കൂച്ചുപ്പുടിയിലെ ആഭേരി രാഗദേവി സ്തുതിയും, ആരഭി രാഗ ത്തിലെ കന്നട ഭാഷയിലെ "ആടി തനോ രംഗാ " എന്ന പുരന്ദരദാസർ ദേവർന്നാമയും ഭക്തിപാരവശ്യതയുളവാക്കിയ ഇനങ്ങളായിരുന്നു.കലാകാരന്മാർക്ക് ദേവസ്ഥാനിധിപതി ഡോഉണ്ണി സ്വാമികൾ പൊന്നാടയും പ്രശസ്തിപത്രവും ശിൽപവും പ്രസാദവും നൽകി ആദരിച്ചു.
Follow us on :
More in Related News
Please select your location.