23 May 2024 21:54 IST
Share News :
കൊച്ചി; കേരളത്തിന്റെ പാർപ്പിട സമുച്ചയരംഗത്തെ അതികായരായ സ്കൈലൈൻ ദുബായിൽ നിർമ്മിക്കുന്ന അവന്റ് ഗാർഡ് റസിഡൻസിയുടെ നിർമ്മാണം 2026 ൽ പൂർത്തീകരിക്കുമെന്ന് മാനേജ്മന്റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ദുബായിയിലെ ജ്യുമേര വില്ലേജ് സെന്ററിലാണ് അവന്റ് ഗാർഡ് നിർമ്മിക്കുന്നത്. 172 ഫ്ലാറ്റുകളിൽ 70 ശതമാനത്തിലേറെയും ഇതിനകം ബുക്കിംഗ് പൂർത്തിയായതായും, ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ളനിക്ഷേപകരാണ് ഫ്ലാറ്റുകൾ വാങ്ങിയതെന്നും സ്കൈലൈൻ ചെയർമാനും, മാനേജിംഗ് ഡയറക്ടറുമായ അബ്ദുൾ അസീസ് പറഞ്ഞു. അവന്റ് ഗാർഡ് റസിഡൻസി കാഴ്ചയിലും, രൂപകൽപനയിലും, ഏറെ വ്യത്യസ്ഥത പുലർത്തുന്നു. ലോകത്തിലെ ഏറ്റവും മികച്ച സുഖ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന അവന്റ് ഗാർഡ് റസിഡൻസിയിൽ നിന്നും 20 മിനിറ്റു സമയം കൊണ്ട് തൊട്ടരികിലുള്ള ഷോപ്പിംഗ് മാളുകൾ, വിനോദ കേന്ദ്രങ്ങൾ, മറ്റു ബിസിനസ്സ് സെന്ററുകളിലുമെത്താനാകും. ദുബായിലെ പ്രോപ്പർട്ടികളിലുള്ള നിക്ഷേപം ഉദ്ധേശം
8 മുതൽ 9 ശതമാനം വരെ സാമ്പത്തിക വളർച്ച നേടാനാകുന്നതാണെന്നും അബ്ദുൾ അസീസ് പറഞ്ഞു.
എക്സിക്യൂട്ടീവ് ഡയറക്ടർ സഹ്ൽ അസീസ്, സീനിയർ വൈസ് പ്രസിഡന്റുമാരായ തോമസ് മാത്യു, ജിജോ ആലപ്പാട്, സെയിൽസ് മാനേജർ ഫാറൂഖ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.